സാക്ഷിയായവര്‍...

blog counter

Monday, 11 January, 2010

ഇന്‍ബോക്സില്‍ നിറയുന്നത്..നിന്റെ
സ്നേഹത്തെക്കുറിച്ച്
ഓര്‍ക്കുന്നതെപ്പോഴാണ്?


മൊബൈലിന്റെ ഇന്‍ബോക്സില്‍
നിന്റെ വോയിസ്മെസേജ്
നിറയുമ്പോഴോ ?


ചാറ്റ്റൂമില്‍
ത്രസിപ്പിക്കുന്ന വാക്കുകള്‍കൊണ്ട്
കൊതിപ്പിക്കുമ്പോഴോ?


വെബ്കാമില്‍
വിളയിച്ചെടുത്ത മാദകത്വത്തില്‍
തുളുമ്പിനിറയുമ്പോഴോ ?


ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുശേഷം
"ആദം& ഈവ്‌" റിസോര്‍ട്ടില്‍
ആപ്പിള്‍ കഴിച്ചുറങ്ങുമ്പൊഴോ?


അല്ലാത്തപ്പോഴൊക്കെ
സൂസണും, റസിയയും,
തനൂജാ.സി.മേനോനും
അവരുടെ വിരസതകളില്‍
ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തില്‍
മതിമറക്കാറാണു പതിവ്‌.