സ്നേഹത്തെക്കുറിച്ച്
ഓര്‍ക്കുന്നതെപ്പോഴാണ്?
മൊബൈലിന്റെ ഇന്‍ബോക്സില്‍
നിന്റെ വോയിസ്മെസേജ്
നിറയുമ്പോഴോ ?
ചാറ്റ്റൂമില്‍
ത്രസിപ്പിക്കുന്ന വാക്കുകള്‍കൊണ്ട്
കൊതിപ്പിക്കുമ്പോഴോ?
വെബ്കാമില്‍
വിളയിച്ചെടുത്ത മാദകത്വത്തില്‍
തുളുമ്പിനിറയുമ്പോഴോ ?
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുശേഷം
"ആദം& ഈവ്" റിസോര്‍ട്ടില്‍
ആപ്പിള്‍ കഴിച്ചുറങ്ങുമ്പൊഴോ?
അല്ലാത്തപ്പോഴൊക്കെ
സൂസണും, റസിയയും,
തനൂജാ.സി.മേനോനും
അവരുടെ വിരസതകളില്‍
ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തില്‍
മതിമറക്കാറാണു പതിവ്.
17 comments:
പ്രിയപ്പെട്ട പ്രദീപ്
വളരെക്കാലമായി ഒരു മെയില്‍ കിട്ടിയിട്ട്.
ഇന്‍ബോക്സില്‍ നിറയുന്നത് വായിച്ചപ്പോള്‍ പുതുവര്‍ഷത്തിലെ വേറിട്ട ചിന്തകള്‍ പൂത്തുലയുന്നത് കാണുന്നു.
നിരാശകളെല്ലാം മാറിയ കവിത.. പുതിയ തലമുറ ഇതൊക്കെയാണ്. ...അവര്‍ വായിക്കണമെങ്കില്‍ ഇത് തന്നെ എഴുതുക...........
മാമരവും തേന്മാവും മുല്ലവള്ളിയും പിന്നെ.....
നോട്ട് പുസ്തകവും എന്തിനു, ........കല്‍പ്പടവുകള്‍ പോലും പുതിയ തലമുറയ്ക്ക് അന്യമാണ്.
പുതുചിന്തകള്‍ക്ക് സ്വാഗതം.
ആശംസകളോടെ
ടി പി സുധാകരന്‍
ഇന്‍ഫര്‍മേഷന്‍ കാലത്തെ പ്രണയത്തിന്‍റെ നൈമിഷികത ഗദ്ഗദമില്ലാതെ പറയുന്നു കുളം ഈ ഗദ്യകവിതയില്‍. നിര്‍ഭാഗ്യവശാല്‍ ഷോവനിസ്റ്റ് ലിംഗ ഭാരം കവിതയെ ഉയര്‍ത്തുന്നില്ല.
സൂസണും, റസിയയും,
തനൂജാ.സി.മേനോനും..
ഇവരൊക്കെ ആരാ........????
അണ്ണാ നമ്മുടെ നൂർജഹാൻ നായരേയും, ഫിലോമിന നമ്പ്യാരെയും ഒന്നും കാണാറില്ലെ..!!!
എന്നെ മറന്നോ എന്നുചോദിച്ച് ഇനി കമന്‍റ്ബോക്സ് നിറയും,തീര്‍ച്ച്. :)
അതെ ഇത്തരം പ്രണയങ്ങള്‍ ആഴത്തില്‍ വേരിറങ്ങാതെ പ്രണയിക്കുന്നു... ഉത്തരാധുനിക ജീവിതത്തിന്‍റെ പുത്തന്‍ ബിംബങ്ങളിലൂടെ... കാരണം ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രൊഫൈല്‍ ഡിലിറ്റ് ചെയ്ത് മറയാനെളുപ്പം. കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന പ്രണയത്തിന്‍റെ പ്രതാപകാല ബിംബങ്ങള്‍ ഈ കവിത പറയാതെ പറയുന്നു... നല്ല കവിത.
പുതിയ കാല പ്രണയങ്ങളെപ്പറ്റി കവി മുന്‍വിധി വച്ച് പുലര്‍ത്തുന്നുണ്ടോ എന്നൊരു സംശയം
നല്ല മിതത്വം പാലിച്ച കവിത.
"സൂസണും, റസിയയും,
തനൂജാ.സി.മേനോനും...."
മതേതരത്വം പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അത് കല്ല് കടിച്ചോ എന്നൊരു സംശയം.
സൂസണ്‍ (ക്രിസ്ത്യാനി .. ഗ്രൂപ്പ് ഏതിലാ ? കാത്തലിക്ക്, പെന്ത,യാക്കോബായ ? റസിയ ( മുസ്ലിം.. ഷിയയോ സുന്നിയോ?
തനൂജാ സി മേനോന്‍ ...) ഇവര്‍ മാത്രമാണോ വിരസതകളില്‍
ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തില്‍
മതിമറക്കാറ് , ഈഴവത്തി, നമ്പൂരിച്ചി,ശ്രൂദ്രിച്ചി തുടങ്ങിയവരൊന്നും ഇങ്ങനെ മതിമറാക്കാറില്ലേ?
കവിത എനിക്കിഷ്ടമാവാത്തിന് കാരണം അതിലെ അവസാനത്തെ പേരയിലെ കാട്ടിക്കൂട്ടലായിരിന്നു.. കവിതമാത്രമാണ് ഇഷ്ടമല്ലാത്തത് ട്ടോ .. അതെഴുതിയ വ്യക്തിയെ അല്ല :)
ഏതാണ്ടെല്ലാ സൌഹൃദങ്ങളുംഇത്തരത്തില്‍ ലഘൂകരിക്കപ്പെടുകയും,ഏകാഗ്രമായ സ്വാര്‍ത്ഥതയിലേക്ക് ബോധപൂര്‍വം നാം നിഷ്ക്രമിക്കുകയും ചെയ്യുന്നു...അങ്ങനെയൊന്നുമല്ലെന്ന നാട്യത്തോടെ....നല്ല കവിത. മറ്റു വായനകള്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടേത്..
ഇതു " സ്നേഹം" ആണോ...? വിരസതകളിൽ നിന്ന്,ജീവിതത്തിന്റെ അലോരസങ്ങളിൽ നിന്ന്...ഇതിൽ നിന്നൊക്കെയുള്ള ചെറിയ ചില ഒളിച്ചോട്ടങ്ങൾ...ബാധ്യതകളില്ലാത്ത ചില ഭാരമിറക്കി വയ്ക്കലുകൾ...ചില ഉപരിപ്ലവമായ സന്തോഷങ്ങൾ...വേണമെങ്കിൽ ഇതിനെയും സ്നേഹം എന്നു വിളിക്കാം അല്ലേ...? നെറ്റിലെ "സ്നേഹങ്ങൾ"ക്ക് ഡെഡിക്കേറ്റ് ചെയ്യട്ടെ ഈ കവിത...! :-)
റ്റി.പി.എസ്: ആശനിരാശകളുടെ പ്രശ്നമൊന്നും വരുന്നില്ല,ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനായി,അവരിഷ്ടപ്പെടുന്നരീതിയിലുള്ള എഴുത്ത് സാധ്യമല്ല.മനസ്സില്‍ വന്നു നിറയുമ്പോള്‍ എഴുതുന്നു എന്നുമാത്രം.എഴുതി പ്രസിദ്ധീകരിക്കുന്നതോടെ അതു വായനക്കാരന്റേതുകൂടിയാണ്.തുടര്‍ന്നും അങ്ങനയെ സാദ്ധ്യമാകൂ. മുല്ലവള്ളിയും,തേന്മാവും മാത്രമല്ല പ്രായമേറെയായ മാതാപിതാക്കളും അവര്‍ക്ക് അന്യമാകുകയല്ലേ. ചെരുപ്പിനനുസരിച്ച് കാല്‍പ്പാദം മുറിക്കാനാകില്ലല്ലോ.
സുനില്‍: പരാമര്‍ശിച്ചതുപോലെ പുരുഷമേധാവിത്വം ഈ കവിത ഉദ്ഘോഷിക്കുന്നില്ല.സ്ത്രീ-പുരുഷന്‍ എന്നീ രണ്ടു മുഖ്യപ്രതീകങ്ങളെ ഉപയോഗപ്പെടുത്തി സൌഹൃദങ്ങല്ക്കിടയിലെ മൂല്യശോഷണം നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പ്രധാന ദൌത്യം വിജയിച്ചു എന്നറിയുന്നതില്‍ സന്തോഷം
വി.കെ.ബാല: നൈമിഷികമായ ഒരു ജീവിതയാത്രക്കിടെ നിരവധി പ്രണയങ്ങളിലൂടെയാണ് ഒരു മനുഷ്യന്‍ കടന്നുപോകുന്നതെന്ന യാഥാര്‍ത്ഥ്യം ഞാനും അംഗീകരിക്കുന്നു.ആക്ഷേപഹാസ്യത്തിനുവിഷയീഭവിച്ച സൂചനകളും സമകാലിക യാഥാര്‍ഥ്യമാണ്.
പുതിയ പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കും, അല്ലേ? വിഷയത്തിനൊട് നീതി പുലര്‍ത്തി, കവിതയുടെ ക്രാഫ്റ്റ്.
വഴിപോക്കന്‍: ദിനേശ്ജി, ഒരു നിമിഷം സ്വയം മറന്നുവൊ എന്നു സംശയം.വന്നു നിറഞ്ഞോട്ടെ മെസ്സേജുകള്‍ ഇന്‍ബോക്സില്‍.
സന്തോഷ് പല്ലശന: കവിത കൃത്യമായി വായിക്കപ്പെട്ടു എന്നറിയുന്നതില്‍ നല്ല സന്തോഷം.
ഹരീഷ്: പരിമിതമായ വരികള്‍ക്കുള്ളില്‍ ഒരു ആശയത്തെ ഒതുക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ എന്നു കരുതിയാല്‍ മതി. പിന്നെ ഉത്തരാധുനികസൌഹൃദത്തിന്റെ,പ്രണയത്തിന്റെ,ആത്മാര്‍ത്ഥതയെക്കുറിച്ച് കുറച്ചുകൂടി മെച്ചത്തില്‍ പറയാനാവുക ഹരീഷിനല്ലേ?
വിചാരം: താങ്കള്‍ കടുത്ത ഒരു മതവിശ്വാസിയായി തീര്‍ന്നല്ലോ! താങ്കള്‍ ഇഷ്ടമുള്ള ഏതു "....ച്ചി "ചേര്‍ത്തു വായിച്ചോളൂ
പ്രസാദ്: അഭിപ്രായത്തിനുതാഴെ എന്റെ വിരലൊപ്പ്.
ദീപ: എല്ലാമങ്ങനെ എന്ന അഭിപ്രായമില്ല,കാണുന്നതിലേറെയുമങ്ങിനെ..!
വിനോദ്: പഴയ തലമുറയില്‍പ്പെട്ട ഒരാളിന്റെ നിരീക്ഷണങ്ങളില്‍പ്പെടുത്താം.നന്ദി അഭിപ്രായത്തിന്.
സ്നേഹത്തിന്‍റെ പരിഭാഷയില്‍,ടെക്നോളജികള്‍ മുട്ടയിട്ടുവിരിയിക്കുന്ന
ദിനോസറുകളാല്‍ നമ്മുടെ കാലം കത്തിവേഷം കളിക്കുമ്പോള്‍ നിന്റെയും, എന്റെയും
വൈയ്യക്തികതകള്‍ സുതാര്യമാവുന്നുവല്ലോ.പാരിതോഷികങ്ങളുടെ രാത്രികാലങ്ങള്‍ക്ക്
ശേഷം സത്രത്തിലെ വഴി ബെഞ്ചില്‍ നാം ഒറ്റപ്പെടുമ്പോള്‍ സ്വയം കണക്കെടുപ്പുകൊണ്ട് നമ്മെകഴുകിക്കളയാന്‍ മതമേതെന്നു നോക്കാതെ ചില എതിര്‍ലിംഗങ്ങളെങ്കിലുമില്ലെങ്കില്‍ ജീവിതം എത്ര വിരസം!
~~~~***~~~~~
വീ.കെ.ബാല said...
അണ്ണാ നമ്മുടെ നൂർജഹാൻ നായരേയും, ഫിലോമിന നമ്പ്യാരെയും ഒന്നും കാണാറില്ലെ..!!!
11 January 2010 8:43 PM
Blogger Harish said..
പുതിയ കാല പ്രണയങ്ങളെപ്പറ്റി കവി മുന്‍വിധി വച്ച് പുലര്‍ത്തുന്നുണ്ടോ എന്നൊരു സംശയം
നല്ല മിതത്വം പാലിച്ച കവിത.
"സൂസണും, റസിയയും,
തനൂജാ.സി.മേനോനും...."
മതേതരത്വം പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, അത് കല്ല് കടിച്ചോ എന്നൊരു സംശയം.
11 January 2010 11:19 PM
~~~~***~~~~~
നൂർജഹാനില്‍,നായരേയും, ഫിലോമിനയില്‍ നമ്പ്യാരെയും,തിരയാന്‍ കഴിയാതിരിക്കുന്നത് പ്രണയകാലത്തില്‍ മാത്രമാണ്.അതിനെ അതിജീവിക്കാനാണ് "ലവ് ജിഹാദ്"എന്ന പ്രതിരോധം ഉയര്‍ന്നുവന്നത്! പേരുകള്‍പോലും മതചിഹ്നങ്ങളായി വായിക്കപ്പെടുമ്പോള്‍, കവിത വെള്ളെഴുത്താവുന്നു.Deleteഈയിടെ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ, സംസ്കൃതകലോല്‍സവം നടന്നത് സാമൂതിരി ഹൈസ്കൂളിലും, അറബിക് കലോത്സവം നടന്നത്,സി.എച് .ഓടിറ്റോറിയത്തിലും, ആണ്! പിന്നെന്ത് മതമില്ലാത്ത ജീവന്‍.
കവിക്കും കവിതക്കും നന്മകള്‍ ...
ശാസ്ത്രം വികസിച്ച്, മനുഷ്യന്റെ സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് അവന്റെ സമയം ചുരുങ്ങി കൊണ്ടേയിരിക്കുന്നു. പഴയപോലെ സൌഹൃദങ്ങള്‍ പങ്ക് വെക്കാനും പ്രണയിക്കാനും ഒന്നും ആര്‍ക്കും സമയമില്ല. മനസ്സുകളുടെ യാന്ത്രിക വത്ക്കരണം നടന്നു കഴിഞ്ഞിരിക്കുന്നു.
അപ്പോള്‍ ഉള്ള സമയത്ത് പറ്റുന്ന സൌകര്യങ്ങള്‍ ഉപയോഗപെടുത്തി ചെയ്യാവുന്നത് ചെയ്യുക. അത്രമാത്രം.
നല്ല കവിത.... അഭിനന്ദനങ്ങള്‍.
പേരു കണ്ടാല്‍ കലിയിളകുന്ന ആളുകളെ അവരുടെ വഴിക്ക് വിട്ടേക്കുക. ഈ അസുഖത്തിന് ചികിത്സയില്ല :)
സ്നേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ വോയിസ് മെസ്സജും ചാറ്റ്റൂമും വെബ്കാമും റിസോര്‍ട്ടും പര്യാപ്തമാവാത്ത കാലത്തേക്കല്ലേ നമ്മള്‍?
കടവിലൊന്നു മുങ്ങി നിവര്‍ന്നു ഞാനും....നല്ല കുളിര്‍മ.... സസ്നേഹം
Post a Comment