സാക്ഷിയായവര്‍...

blog counter

Friday, 5 March, 2010

ബാക്കിയാകുന്നത്.....

പൊടിക്കാറ്റില്‍ പൊടിഞ്ഞ്,
കനല്‍ച്ചൂടില്‍ കരിഞ്ഞ്,
മൂടല്‍മഞ്ഞിലുറഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നുകരുതിയതാണ്.

തിരമാലകളിലുലഞ്ഞുയര്‍‌ന്ന്,
പത്തേമാരിയില്‍ തലതിരിഞ്ഞ്,
കരകാണണമെന്നുളളിലുറച്ച്
അതിരുകളില്ലാത്ത കാറ്റിനൊപ്പ-
മലഞ്ഞലഞ്ഞിപ്പുറമെത്തിയിട്ട്,
ഇന്നിത്രനാളും ഇടയില്ലാതെ,
പണിചെയ്തു തളര്‍ന്നിട്ടിനി, നാട്ടിലൊരു
ചെറുകൂര പണിഞ്ഞിട്ടതിലൊന്നു-
നീണ്ടുനിവര്‍‌ന്നുകിടക്കണം ശിഷ്ടനാള്‍.

അരവയര്‍ നിറയാതിരുന്നയെന്‍-
നാളുകളിനി വരാതിരിക്കണം
കുട്ടികള്‍ക്കെന്നേ നിനച്ചുള്ളൂ,അന്നീയുരു-
വിലൊന്നിലേറിയിട്ടിക്കരെയിറങ്ങുമ്പോള്‍.

ഇപ്പോളില്ലായ്മയില്ല,ല്ലലില്ല,ഴലില്ല,
നന്നായിട്ടുണ്ടു ജീവിതമുറ്റവര്‍ക്കെല്ലാം,
ഇനി,മദ്ധ്യാഹ്നം കഴിഞ്ഞീവേളയി-
ലുത്സാഹിച്ചുണ്ടാക്കണമൊരുകൂരയെന്‍
ബീവിക്കും കുട്ട്യോള്‍ക്കുമുറങ്ങുവാന്‍.

ഒരുവേളയെന്‍ വിയര്‍പ്പുവീണു കുതിര്‍ന്നയീ-
മണ്ണില്‍ത്തന്നെയാകാം അവസാന ഉറക്ക-
മെങ്കിലുമിനിയുമുണ്ടൊരു സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം.

12 comments:

കുളക്കടക്കാലം said...

അവസാനമില്ലാത്ത തുഴച്ചിലില്‍ ചിലര്‍,അതു തിരിച്ചറിയാതെ വെറും ഗുണഭോക്താക്കളായി മറ്റുചിലര്‍.....

rejitha said...

"swasthamee jeejitham"

ഉറുമ്പ്‌ /ANT said...

എല്ലാ യാത്രകളും അവസാനിക്കുന്നത് ഒന്നുമില്ലായ്മയിലാകുമെന്നു പറഞ്ഞതാരാണ് ?

സാക്ഷ said...

കണക്കെടുപ്പുകളുടെ ഒരു ചാരുകസേരക്കാലത്തില്‍ തട്ടിമറിഞ്ഞുപോയ ഒരു കുപ്പി മഷിയാണ് ജീവിതം! അര്‍ത്ഥശങ്കകളുടെ ആന്തരികസങ്കലനങ്ങളില്‍ തോറ്റപടയാളികളുടെ വഴിയമ്പലങ്ങള്‍ മാത്രം. അഗ്നി അണയാതെ സൂക്ഷിക്കുക. അത് എരിഞ്ഞടങ്ങാനും,കത്തിപ്പടരാനും നമ്മെ വ്യാമോഹിപ്പിക്കും. അതുവരേക്കും നിന്‍റെ എഴുതുന്ന വിരലുകളെ ജപ്തിചെയ്യാന്‍ അനുവ ദിക്കരുത്. എഴുതുന്നവന് വിരലാണ് അടയാളം,എഴുതാന്‍ മറന്നവനു കണ്ണും!എന്‍റെ കൊലച്ചോറില്‍നിന്നും ഒരുരുള തരട്ടെ.....

കണ്ണുകള്‍ said...

ഒരുവേളയെന്‍ വിയര്‍പ്പുവീണു കുതിര്‍ന്നയീ-
മണ്ണില്‍ത്തന്നെയാകാം അവസാന ഉറക്ക-
മെങ്കിലുമിനിയുമുണ്ടൊരു സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം.

-------ഇതുതന്നെ ഇപ്പോള്‍ എന്റെയും സ്വപ്നം.

കവിത നന്നായി.
കവി നാട്ടിലെത്തിയോ?
എന്റെ ഫോണ്‍ നമ്പര്‍ മാറിയിട്ടില്ല

Manoraj said...

സ്വന്തം സത്വത്തിലേക്ക്‌ മടങ്ങി വരുന്നത്‌ എപ്പോളൂം നല്ലത്‌. കവിത വളരെ നന്നായി.. അത്‌ ഞാൻ പറയേണ്ടല്ലോ?

siva // ശിവ said...

ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ഒടുവില്‍ ജീവിയ്ക്കാന്‍ സമയം കിട്ടാത്ത മനുഷ്യര്‍! കവിത നന്നായിരിക്കുന്നു.

A Point Of Thoughts said...

ഓരോ പ്രവാസിയുടേയും മനസ്സാണിതു... പ്രതീക്ഷകള്‍ ഉള്ള നല്ല നാളെകള്‍ ആശംസിക്കുന്നു.........

Vinodkumar Thallasseri said...

ഗള്‍ഫ്‌ മലയാളിയുടെ ചൂടും ചൂരും.

പകല്‍കിനാവന്‍ | daYdreaMer said...

...സ്വപ്നം ബാക്കിയെന്‍
ചെറുകൂരയിലൊരുനാളുറങ്ങണം. !!

എത്ര കൂട്ടിക്കിഴിച്ചാലും തെറ്റുന്നൊരു
ജന്മത്തിന്റെ മായാ ഗണിതം!

mazhamekhangal said...

ithalle jeevitham?? nalla varikal

Jishad Cronic™ said...

കവിത നന്നായി.