Wednesday, 25 November 2009
മുറിവുകള്‍ക്കിടം തിരയുന്നവര്‍....
മൊഴിയിലൂടറിഞ്ഞിട്ടും
മനം തൊട്ടുഴിഞ്ഞിട്ടും
അരം വച്ച വാക്കാല്‍ ,
മുനയിട്ട നോക്കാല്‍,
അളന്നുതറച്ചിതെന്‍
നോവുന്ന നെഞ്ചില്‍ -
നീ എയ്ത വാക്ശരം .
ഇത്തിരി നോവുണ്ടു നെഞ്ചില്‍
ഒത്തിരിക്കനവുണ്ടീ കൂടിനുള്ളില്‍;
ഒന്നിച്ചു നീന്തിത്തുടിക്കവേ,
വിരലിലൂടൂര്‍ന്നൂളിയിട്ടെങ്ങോ
ഒളിച്ച നേര്‍പെങ്ങളേ,
ഒരു കര്‍ക്കിടകക്കൂറു -
താണ്ടുവാനാകാതെ
അമ്മയുടെ ഒസ്യത്തില്‍
രണ്ടു പെണ്മക്കളുടെ
പേരെഴുതിവച്ചീ -
മണ്ണീലുറങ്ങാന്‍ പോയി
മുളച്ചു വരാത്തൊരച്ഛനെ,
പൊട്ടിത്തകര്‍ന്ന ചിരികൊണ്ട്
ജീവിതമൊരു ചെറുപിത്തള-
പ്പൂട്ടിലൊതുക്കിയോരമ്മയെ,
ഒരു ലോഹത്തുണ്ടുകൊണ്ടുപെണ്‍മനം
വര്‍ണത്തിരശ്ശീലയ്ക്കു മുന്നില്‍
ദുരന്തപര്യവസായിയാക്കി
കടന്നകണവനെ,
ചില്ലിട്ടു സൂക്ഷിച്ചുവച്ചിട്ടു
പിന്നെയും നീക്കിവച്ചിട്ടുണ്ട്
നീകാണുമീയിടം;
അളന്നുമുറിച്ച വാക്കുകള്‍
കൊണ്ടെന്നെ കുത്തിനോവിക്കുവാന്‍
തികയാതെ പോകുമോ?
Subscribe to:
Post Comments (Atom)
19 comments:
ഓര്‍മ്മകള്‍ ഓടിച്ചു പായുമ്ബോള്‍
എവിടെയാണോടിയൊളിക്കേണ്ടതിന്നുഞാന്.......
നന്നായിരിയ്ക്കുന്നു പതിവുപോലെ തന്നെ
പച്ചയായ ജീവിതാനുഭവങ്ങള്‍ കണ്ണാടി പോലെ തിളങ്ങുന്ന കവിത.
പ്രദീപ്, താങ്കള്‍ എന്നും ഒരു ദുഃഖ ഗായകനാണോ?
ടി പി സുധാകരന്
nannayittundu....
അണ്ണ കവിത മനോഹരമായിരിക്കുന്നു ( പുറം ചൊറിയലല്ല) പിന്നെ ദുഖങ്ങൾക്കവദികൊടുത്ത് ഒന്ന് ദ്വനിപ്പിക്കരുതോ?!....
ആഴമുള്ള സ്മരണകള്‍ അവശേഷിപ്പിച്ച്, വ്യക്തിത്വങ്ങള്‍ ആരവങ്ങളില്ലാതെ മന്ദം, സ്വച്ഛം കടന്നു പോകുന്നു കുളക്കടയുടെ ആത്മാവുള്ള കവിതയില്‍. (വിഷാദവും തേയ്മാനമുള്ള വാക്കുകളും അക്ഷരത്തെറ്റുകളും പതിവു പോലെ).
ഷൈജുകൊട്ടാത്തല,രജനിസാബു,റ്റി.പി.സുധാകരന്,വി.കെ.ബാല,സുനില്‍,
സന്തോഷം.വരവിനും,വാക്കുകള്‍ക്കും.ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖമാണെന്നാണെല്ലോ മുന്‍പേ പോയവര്‍ പറഞ്ഞുവച്ചിരിക്കുന്നത്.വഴിവരമ്ബുകളില് ചിരിയുടെ മേലങ്കി പുതച്ച്, കാലുകള്‍ കനലുകളില്‍ പൂഴ്ത്തി സ്വയം എരിഞ്ഞടങ്ങുന്നവരെ കാണാതെ പോകുന്നതെങ്ങനെ? സ്വന്തം കാലുകള്‍ പൊള്ളിയടരുമ്ബോള് ചിരിക്കുവതെങനെ?
ഏതു തംബിനുള്ളിലും മെഴുകുതിരിപോലെ ചിരിച്ചുതീര്‍ക്കുന്ന കോമാളികളും ഒരു വസ്തുതതന്നെ.
വിശന്നുകരയുന്ന കുഞ്ഞിനു കാട്ടിക്കൊടുക്കുവാന്‍ ഒരു ചെമ്ബരത്തിപ്പൂ പോലുമില്ലല്ലോ കൈയില്‍....,ഒന്നിനും കഴിയാതെ വന്നാല്‍ ചെവിയിലെങ്കിലും തിരുകാന്‍......
മാഷേ വരികള്‍ വല്ലാണ്ട് ഇഷ്ടപ്പെട്ടു നല്ല ആത്മസ്പര്‍ശം ആശംസകള്‍
ദു:ഖത്തിന്റെ നനവുള്ള വരികള്‍...
വാക്കുകള്‍ ശരങ്ങളാകുമ്പോള്
നെഞ്ചുകള്‍ പിളരുന്നു
മനസ്സിനെ മുറിപ്പെടുത്തിയ ഒരു അനുഭവമാകാം ഈ കവിതയ്ക്കു ഹേതു. ആ വ്യഥയെ വായനക്കാരന്റെ അനുഭവമാക്കാന്‍ കവിക്ക് കഴിഞ്ഞിട്ടുണ്ട്.
നന്നായിടുണ്ട് കെട്ടോ.. എന്താ ഇത്ര ദുഖം ?
സുന്ദരമായ വരികള്‍ ...നല്ല താളം ഒന്നുറക്കെ വായിച്ചുനോക്കി ...കൊള്ളാം മാഷേ
നോവിക്കുന്ന കവിത..
"പൊട്ടിത്തകര്‍ന്ന ചിരികൊണ്ട്
ജീവിതമൊരു ചെറുപിത്തള-
പ്പൂട്ടിലൊതുക്കിയോരമ്മയെ"
ഒരു പാട് തവണ വായിച്ചു..ഹൃദയ നൊമ്പരങ്ങളെ വരികളിലക്കുംപോള് ഒരു നിമിഷത്തേക്കെങ്കിലും ആശ്വസിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുകയാണ്..
പാവപ്പെട്ടവന്, കൂടെയുണ്ടാകുമെന്നു കരുതുന്നവര്‍ കുത്തിമുറിവേല്‍പ്പിക്കുമ്പോള്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്ര മനക്കരുത്ത് നേടാനായിട്ടില്ലെനിക്ക്.
മോഹന്‍പുത്തന്‍ചിറ, ഒരുകൂട്ടുകാരന്റെ വാക്മുനയെങ്കിലും ഏ
ല്ക്കാത്ത,മുറിവേല്ക്കാത്ത എത്ര കൂട്ടുകെട്ടുകളുണ്ടാകും നമുക്കുചുറ്റും.
ശിവ,റെയര്‍ റൊസ്,തിരൂര്‍ക്കാരന്‍,ഭൂതത്താന്‍, നന്ദി,വരവിനും,വാക്കിനും.
ശ്രീദേവി, തീര്‍ച്ചയായും.
ഒരു കര്‍ക്കിടകക്കൂറു -
താണ്ടുവാനാകാതെ
അമ്മയുടെ ഒസ്യത്തില്‍
രണ്ടു പെണ്മക്കളുടെ
പേരെഴുതിവച്ചീ -
മണ്ണീലുറങ്ങാന്‍ പോയി
മുളച്ചു വരാത്തൊരച്ഛനെ,
അച്ഛന്റെ മരണത്തിന് നല്ല
വരികൾ വേദനിപ്പിക്കുന്നു........
ഹൃദയവേദനകളെ വായനക്കാരനിലേക്ക്
ശക്തമായി ഒഴുക്കിവിടുന്ന കഠിനമായ വരികള്‍..
അണ്ണാ കവിത നന്നായിരിക്കുന്നു....
നന്ദ,ചിന്തകന്‍,
സന്തോഷം നല്ല വാക്കുകള്‍ക്ക്.........
നന്നായിട്ടുണ്ട് ..
ആശാനെ കൊള്ളാം
നന്നായിട്ടുണ്ട്
Post a Comment