മുഷിഞ്ഞ വരയന്‍ ഷര്‍ട്ടിലെ
ഇടതു കൈമടക്കില്‍
ഒറ്റവരയന്‍ ബുക്കിലെ
ചീന്തിയെടുത്ത
കടലാസുകീറില്‍
കുറിച്ചിട്ട മുഷിഞ്ഞ
മൂന്നക്ഷരമാണു മരണം.
കാലില്‍ കുത്തിക്കയറുന്ന
കുപ്പിചില്ലു നീ,
നെഞ്ചിന്‍ കൂടം തകര്‍ക്കുന്ന
മരച്ചുറ്റിക നീ,
മുന്നില്‍ നിന്നും കൂസലില്ലാതെ
നേര്‍ക്കുനേര്‍ വന്നുതറയ്ക്കുന്ന
ഒരമ്പുനീ,
എന്റെ മുഖമറകളെ
ചിരിച്ചുകൊണ്ട്
വലിച്ചുകീറിയ
കുഞ്ഞു നീ.
നടന്നുതീര്‍ത്ത നിന്നെ
അക്കാദമി ഹാളിന്റെ പുറം-
ചുമരിലൊരു പൂമാലയിട്ടു
തൂക്കണമെനിക്ക്;
അനുസരണകെട്ടവന്‍....
ചില്ലുഫ്രെയിമിന്റെ
ചിറ്റളവിനുപുറത്തേക്ക്
ഒട്ടും കൂസാതെ
നടന്നുമായുന്നു നീ,
നെഞ്ചില്‍വിരിഞ്ഞ ചുവന്ന
കാട്ടുപൂവും ചൂടി.
Monday, 25 October 2010
Subscribe to:
Post Comments (Atom)
20 comments:
നന്ദി
ഒരു മുറിയില്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ ഇഷ്ടമില്ലാത്ത്തവന്‍ ഏഴ് ആചാര വെടികല്‍ക്കായി കതോര്‍_ത്ത് മരിച്ച്ച്വര്‍ക്കൊപ്പം ഉറങ്ങ്ങ്ങുന്നു.....!
ഏത് പെട്ടിയിലാണ് -
നിന്റെ കവിതകളെ ഞങ്ങള്‍ക്കടക്കാന്‍ കഴിയുക ,
ഏത് യുഗത്തിലാണ്
ഹൃദയത്തില്‍ നീ കോറിയ മുറിവുകള്‍ ഞങ്ങള്‍ക്കുണക്കാന്‍ കഴിയുക..
ഇ ഹൃദയത്തിന്റെ നന്ദി...
നന്നയിട്ടുണ്ട് നന്ദി
"കണ്ണിമാങ്ങകള്‍ക്ക്
കല്ലെറിഞ്ഞവന്റെ
കൈയ്യിലെ മുറിവിനു
പച്ചില കിട്ടിയോ...." കൂട്ടുകാരാ
അയ്യപ്പനു യോജിച്ച തിലോദകം.
'നിഷേധി'യെന്ന സാമ്പ്രദായിക നാമം അയ്യപ്പന് ചേരില്ല. അയ്യപ്പന് ചേരുന്ന ഒരു നാമം മലയാളത്തിലില്ല. നമുക്ക് നാമവിശേഷണത്തെ കൂട്ടുപിടിക്കേണ്ടിവരും.
നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.
nannaayi
nalloru kavitha ..........
aashamsakal
aashamskal.....
LALITHA MAYA FASHA VALLANE ARTHAVATHAYA VARIKAL
LALITHA MAYA FASHA VALLANE ARTHAVATHAYA VARIKAL
സ്വയം മുഷിച്ചതല്ല, മുഷിപ്പിച്ച് മുഷിഞ്ഞത്, കാലഗതിക്കൊപ്പം ഇടത് കൈമടക്കില്‍, തോളിറുക്കില്‍, മുറിബീഡിത്തുമ്പിന്റെ ചുവപ്പില്‍..
നല്ല രചന.
ഗംഭീരം..തീവ്രമായ വരികളിലൂടെയുള്ള ഈ അനുസ്മരണം ഉചിതമായി...
Nannayi
nannaayi
Post a Comment