നിന്റെ ചുണ്ടിന് കോണിലൊളിപ്പിച്ച
പുച്ഛത്തിന്റെ ഭാഷയും, ഭാഷാന്തരവും
നിശബ്ദം കണ്ടിരിക്കുന്ന എനിക്കിതൊന്നും
മനസ്സിലാകാഞ്ഞിട്ടല്ല ;
നിന്റെ മിഴിമുനയിലെ രൌദ്രത്തിന്
എന്നോടുള്ള പകയുടെ തീഷ്ണത
അറിയാഞ്ഞിട്ടുമല്ല,
ബോധപൂര്‍വം നീ വാക്കുകളിലൊളിപ്പിച്ച
മധുരമൂറും, മറുവാക്കിലെ വിഷം
തിരിച്ചറിയാഞ്ഞിട്ടുമല്ല....!
ഓരോ തവണയും
സര്‍വശക്തിയോടെ തുഴയുമ്പോഴും
അകന്നകന്നു പോകുന്നതാണു തീരമെന്ന
തിരിച്ചറിവിലുടഞ്ഞുപോകുന്നതുകൊണ്ടാണ്,
എല്ലാമറിഞ്ഞിട്ടും ഒരുള്‍പ്രേരണയാലൊരൂഴംകൂടി
തീരംതേടിത്തുഴഞ്ഞിട്ടുമൊടുവിലൊരു-
ജയമെങ്കിലുമെനിക്കുണ്ടെങ്കില്‍
നിന്നോടീയീര്‍ഷ്യയെല്ലാം തീര്‍ക്കാന്‍,
വായ്ക്കുരുചിയായി നാലുവാക്കു നന്നായിപ്പറഞ്ഞു
സുഖമായിട്ടൊന്നുറങ്ങണമെന്നുള്ളിലിച്ഛയാലീ-
നിലയില്ലാവെള്ളത്തിലിങ്ങനെ
നിന്റെ ധാര്‍ഷ്ട്യവും,ധിക്കാരവും,
തെറിത്തുപ്പും മടുത്ത്
തുടങ്ങിയേടത്തുതന്നെ
മടങ്ങിയെത്തുന്നതാണീ-
ചാക്രികജീവിതം.
10 comments:
ishtaayi..
Best wishes
സുഖ ദു:ഖ സമ്മിശ്രമല്ലേ സഖേ ഈ ജീവിതം:-
വെളിച്ചത്തിന് ശേഷം ഇരുട്ടും
ഇരുട്ടിന് ശേഷം വെളിച്ചവും...
ഇറക്കത്തിന് ഒരു കയറ്റവും
കയറ്റത്തിന് ശേഷം വീണ്ടും ഒരിറക്കവും...
നാം വിചാരിച്ച തീരത്തണഞ്ഞില്ലെങ്കിലും....
അത്പമെങ്കിലും വെളിച്ചമുള്ള
ഏതെങ്കിലും ഒരു തീരത്ത്
ഒരത്പം ആശ്വാസവായു തേടി
നമുക്കൊന്ന് വിശ്രമിക്കാം..
ശേഷം,വീണ്ടും പ്രതീക്ഷകള്‍ കൈവിടാതെ
തുടരാം ഈ യാത്ര.....
ഇഷ്ടമായി തുടരുക, ആശംസകള്‍..
തീരമുദ്രകള് കാണിച്ചു
കടലില്‍ നിന്നും വരുവാന്‍
അവസാനം വരെ ക്ഷമയോടെ
കാത്തിരിക്കുന്നു...
നല്ലത്.ആശംസകള്‍
അകലെ ആരൂഡത്തിൽ നിന്നും ഇറ്റുവീണ മുറുക്കാൻ തുപ്പലിന്റെ ചുവപ്പും കറുപ്പും കലർന്ന വെട്ടത്തിൽ,മണൽത്തരികൾക്ക് മുകളിലൂടെ നീണ്ടുപോകുന്ന നിഴലിനെ നോക്കി ഒന്നാക്രോശിക്കാം ആാാാാാാാാാാാാാാ എന്ന്, നരബാധിച്ച താടിയിലെ രോമങ്ങൾ പിഴുതെറിയാം അത്രയും തന്നെ പഴകിയതോഴനെ എങ്ങനെ പിഴുതെറിയും അതിന്റെ വേദന മരണത്തിൽ നിന്നും ഒട്ടും ദൂരത്തിലല്ല. അവന്റെ വാക്കുകളുൾ ചാട്ടുളിപോലെ നെഞ്ചിനെ പിളക്കുമ്പോഴും, ഒരു പിടച്ചിലിനപ്പുറം ശത്രുത നീട്ടാനാവില്ല, കാരണം അവൻ ഞാൻ തന്നെ അല്ലെ എന്ന തിരിച്ചറിവ്.... അണ്ണാ തകർത്തു, ഇതിലും വ്യക്തമായി എന്ത് നിലാവ്....
ആശംസകൾ.
സ്നേഹപൂർവ്വം
നാറാണത്ത്ഭ്രാന്തൻ
nice
ജീവിതം ചാക്രികമാണ്..അകന്നു മാറാന്‍ ശ്രമിച്ചതൊക്കെ വാശിയോടെ നമ്മുടെ ജീവിതത്തില്‍ നിറയുന്നു..നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിച്ചതൊക്കെ അകലങ്ങളില്‍ ഇരുന്നു കൊതിപ്പിക്കുന്നു...
ഇടയ്ക്ക് താളത്തോടെയും, ഇടയ്ക്ക് താളമില്ലാതെയും എഴുതി കണ്ടു.. എന്തായാലും വായനാ സുഖം നല്കി . ആശംസകള്‍
തുടങ്ങിയേടം തിരിച്ചെത്തുംപ്പൊഴേയ്ക്കും അപരിചിതമായാല്‍ എല്ലാം “അറിഞ്ഞിട്ടും “ എന്നതു നിരര്ഥകമായ്പ്പോകുമോ?
നല്ല വരികള്‍. അഭിനന്ദനങ്ങള്‍.
ഒരുപാടിഷ്ടമായി..താങ്കളുടെ വാക്കുകള്‍ക്ക് തിളക്കമുണ്ട്..
Post a Comment