സാക്ഷിയായവര്‍...

blog counter

Thursday, 17 September 2009

അര്‍ബുദം



ജലജാലകങ്ങള്‍ മെല്ലെ തുറന്ന്
മഷിത്തുള്ളി പടരുന്നതുപോലെ
അര്‍ബുദം പടര്‍ന്നുകയറിയത്,
ശിശിരത്തിലെന്നപോലെ ഇലകൊഴിച്ചത്.
കൊതിച്ചത് കുറച്ചുകൂടി സമയം;
സ്നേഹിച്ചുതീര്‍ക്കാന്‍,
മഴത്തൂവല്‍ കൊണ്ട് കൊട്ടാരം പണിയാന്‍,
വരിതെറ്റാതെ തീരംതേടുന്ന-
തിരകളിമപൂട്ടാതെ കണ്ടിരിക്കാന്‍...
ഒടുവിലൊരു വലിയതിരവന്നു
പുഴക്കിയെറിഞ്ഞുപോയത്‌,
ആറരസെന്റു മണ്ണും
സ്വപ്നം വേവിച്ചു കൊതിതീരാത്ത
ആറുമണ്‍പാത്രങ്ങളും.

10 comments:

മുഫാദ്‌/\mufad said...

മനുഷ്യ ജീവിതത്തെ വരച്ചു വെച്ചിരിക്കുന്നു...കുറെ പ്രതീക്ഷകള്‍ മാത്രം ബാക്കിയാകി ഒടുവില്‍ ..
ചിത്രവും വരികളും നന്നായി...

കണ്ണുകള്‍ said...

കവിത പറയുന്നതെല്ലാം
ചിത്രവും പറയുന്നുണ്ട്
നന്നായി മാഷെ...രണ്ടും
ചെയ്യാന്‍ ഒരുപാട് ബാക്കിയുള്ളപ്പോള്‍,
അവന്‍ വരും കൊണ്ട്പോകാന്‍.
-അല്ലെങ്കില്‍ അവന്‍ വരുമ്പോഴാകും നമ്മള്‍
ചെയ്യാനുള്ള കാര്യങ്ങളും, മിച്ചം വെച്ച സ്വപ്നങ്ങളുമോര്‍ക്കുക.

പള്ളിക്കുളം.. said...

ഏതു നിമിഷവും ദുരന്തങ്ങൾ വന്നെത്താം.
അർബുദമായി.. സുനാമിയായി.. പന്നിപ്പനിയായി..
ആഗ്രഹങ്ങളൊടുങ്ങി ഒരാളും യാത്രയാവില്ലല്ലോ..

കവിത ഇഷ്ടമായി.

പിന്നെ, ഈ വേഡ് വേരിഫികേഷൻ ഇത്തിരി കഷ്ടമാണ് കേട്ടോ..

siva // ശിവ said...

നല്ല വരികള്‍....താങ്കളുടെ പോസ്റ്റുകളിലെ ആര്‍ട്ട് വര്‍ക്കുകള്‍ മനോഹരം...

Deepa Bijo Alexander said...

touching.....

കുളക്കടക്കാലം said...

മുഫാദ്‌, എബി,ശിവ,ദീപ,
വായിക്കാന്‍ സമയം കണ്ടെത്തിയതിന്.
പള്ളിക്കുളം,
പ്രശ്നം പരിഹരിച്ചിട്ടുണ്ട്,സന്തോഷം ചൂണ്ടിക്കാട്ടിയതിന്.

പകല്‍കിനാവന്‍ | daYdreaMer said...

ചുട്ടു പൊള്ളുന്നുണ്ട് ഈ വരി വരമ്പിലൂടെ നടക്കുമ്പോള്‍.. !

കുളക്കടക്കാലം said...

പകല്‍ കിനാവാന്‍,
ഉള്ളു പൊള്ളുന്ന ചൂടില്‍ തിളച്ചു കവിയാതിരിക്കുന്നതെങ്ങിനെ ?

Unknown said...

Ippol thangal enikku aparichathananu. Soonyathayil Adbhuthangal srishtikkan nhan oru Indrajalakkariyalla. Enkilum kininjirangiya vedanakky arbudam kadichu thuppiya manassinte pranamam.
Mini MS Radhakrishnan

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

കുളക്കടക്കാലം വായിച്ചു. നന്നായിരിക്കുന്നു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രതിവാര പംക്തിയില്‍ ബ്ലോഗുകളും പരാമര്‍ശിക്കുന്നു. ഇനി കുളക്കടക്കാലവും വരും. പംക്തി- നിബ്ബ്‌. ഇത്‌ കുപ്പായംബ്ലോഗിലും ബൂലോകകവിതാ ബോഗിലും വായിക്കാം. ഞാന്‍ കോഴിക്കോട്‌ ജോലി ചെയ്യുന്നു. പത്രപ്രവര്‍ത്തനം.
നോക്കുക- http://kuppaayam.blogspot.com
or http://bhoolokamkavitha.blogspot.com