ഉടഞ്ഞ 'പൊട്ടക്കലം'.....
മണല്ക്കാട്ടില്
ഒരു ബിന്ദുവില്‍ത്തുടങ്ങി
നീ വരച്ചുതീര്‍ത്ത
ആകാശക്കൊട്ടാരങ്ങള്‍.
സ്വന്തം സ്വപ്നസൌധത്തിന്റെ
കൂരാപ്പിനു താഴെ
രമിക്കില്ലെന്നുറപ്പിച്ച നീ,
മരിക്കുമെന്നുറപ്പിച്ച്
വാക്കുകള്‍ കൊണ്ടു
സ്വയം തുളച്ചു.
തുളഞ്ഞത്
ഞങ്ങളുടെ നെഞ്ചുകള്‍ ;
അതിരുകളില്ലാത്തിടത്ത്
നീ മരണം കൊണ്ടു
കൊരുത്തെടുക്കുന്നു ഞങ്ങളെ.
ഞങ്ങളുടെ പുലയാട്ടും,പുലഭ്യവും
നിന്റെ സമര്‍പ്പണത്തില്‍
നിഷ്ഫലമാകുന്നു.
പഠിക്കാത്താവനു പഠിക്കാനും
പഠിച്ചവന് പകര്‍ത്താനും
നീ ജീവിതം തന്നെയാണല്ലോ
'പൊട്ടക്കല'ത്തില്‍ നിറച്ചു കാണിച്ചത്.
ഒരു സ്വപ്നം ബാക്കിയാവുന്നത്...
23 comments:
പകുതി പൂർത്തിയാക്കിയ ജന്മങ്ങൾക്കിനി എന്നാണാവോ ഒരു സാഫല്യം ?
ഈശ്വരാ .....
ഇവനെ ഇത്ര തിടുക്കത്തില്‍ അങ്ങോട്ട് വിളിച്ചത് എന്തിന്?
ഈ ഭൂമിയില്‍ നല്ലതൊന്നും അധികനാള്‍ വച്ചേക്കില്ലന്ന്
വാശിയോ ദൈവമേ നിനക്ക് ?
ഓരോ ജന്മവും മറ്റൊരു ജന്മത്തിന്റെ തുടര്‍ച്ചയാണെന്ന് തോനുന്നു...
ബാക്കി വെച്ചത് മറ്റുള്ളവര്‍ക്കായ് കരുതി വച്ചതുപോലെ
വിട...പ്രീയ കൂട്ടുകാരാ...
Aadaranjalikal...!
നിങ്ങള്‍ അവിടെയുണ്ടായിരുന്നല്ലോ
കൂടെയുണ്ടായിരുന്നു എന്റെ പ്രാര്‍ത്ഥനകളും
പക്ഷെ....
അവനുവേണ്ടി-
നിന്റെ പേരിവിടെ ബാക്കി
നീ വിതച്ച അക്ഷരങ്ങളില്‍
ചിന്തയുടെ നൂറുമേനി വിളഞ്ഞ
പാടങ്ങള്‍ കൊയ്യാതെ ബാക്കി
നീ മൂളിത്തന്ന
വയല്‍പ്പാട്ട് ബാക്കി
ഞങ്ങള്‍
കാത്തുവെയ്ക്കുന്നു
നിന്നെ...
നീ തന്ന ചിന്തയെ...
നീ-
വരും കാലത്തിന്റെ കവി
മുറിഞ്ഞു പോയ സ്വപ്നങ്ങളെ
നൊമ്പരങ്ങളായ് നമ്മളിലേക്കെറിഞ്ഞ്-
യാത്രയായ പ്രിയ സുഹൃത്തിനെ
ഓര്മകളായ് നമുക്കെന്നും
ജീവിപ്പിക്കാം ബ്ലോഗിലൂടെ.
ആദരാഞ്ജലികള്‍
കവിത നന്നായി. അതിണ്റ്റെ ഉദ്ദേശം അതിലേറെ നന്നായി.
Baackiyayathu poorthiyakkendathu janma saphalyam. Athinu vendathu koottaya chinthayum pravarthiyumanu. Enthum sahikkanulla karuthinu ithu prachothanamakatte.
Hridayam kondezhuthiya kavitha...
Aadaranjalikal
tps
ജ്യോനവന്റെ സഹോദരൻ നെൽസനും അങ്കിളും ജ്യോനവന്റെ ഓഫീസിൽ. ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ ജോലികൾക്ക്.
മലയാള ഭാഷയെന്ന ഒറ്റച്ചരടിലാണ് അതിരുകളില്ലാത്ത ബ്ലോഗ് ലോകത്ത് നാം കൊരുക്കപ്പെട്ടിരിക്കുന്നത്.മലയാളിയുടെ അടിസ്ഥാന സ്വഭാവം കൈവിടാതെ ഈ മേഖലയിലും നാം പരസ്പരം ചെളിവാരിയെറിയുന്നു. ജോനവന് സ്വന്തം ജീവിതം കൊണ്ട് ഇതിന്റെ നിരര്‍ത്ഥകത നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുന്നു.ഇനിയും പഠി ക്കാത്തവര്‍ക്ക് പഠിക്കാനും,പഠിച്ചവര്‍ക്ക് പകര്‍ത്താനും......ഉറുമ്പ്,മാണിക്കം,തിരൂര്‍ക്കാരന്‍,മുള്ളുര്‍ക്കാരന്‍ ,സുരേഷ്കുമാര്‍ പുഞ്ചയില്‍,കണ്ണുകള്‍,നരസിംഹം,ചിന്തകന്‍,ടി.പി.എസ് - നന്ദി, വേദന പങ്കുവച്ചതിന്....
തലശ്ശേരി, താങ്കള്‍ പറഞ്ഞതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്..അഹംഭാവം നമ്മളെ കീഴ്പ്പെടുത്താതിരിക്കട്ടെ......
ആദരാഞ്ജലികള്‍
ജ്യോനവന്റെ യാത്ര സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. എംബസ്സിയിലെ ചില ചെറിയ കാര്യങ്ങൾ മാത്രം. നാളെ രാവിലെ ഒൻപത് മണിക്ക് ജ്യോനവനെ കാണാനുള്ള അവസരം ലഭിച്ചേക്കും.
നാളെ രാതി പത്തുമണിക്കുള്ള എമിരേറ്റ്സ് ഏയർ ലൈൻസ് വിമാനത്തിൽ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നു കരുതുന്നു.
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേരുമെന്നും അവനെ അർഹമായ പരിഗണനയോടെ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു.
ഈ ദുരന്തം താങ്ങാനുള്ള കരുത്ത് ദൈവം ആ കുടുംബാംഗങ്ങൾക്കു നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.....
വിട.. പ്രിയ കൂട്ടുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ താങ്കള്‍ സമര്‍പ്പിച്ച ഈ പനിനീര്‍പ്പൂവുകള്‍ വാടാമലരുകളാവട്ടെ.
ജ്യോനവന്റെ മൃതദേഹം സബാ ഹോസ്പിറ്റലിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു.
പ്രദീപ് കുളക്കട, ചിന്തകൻ,ഫാറൂക്ക് (വിചാരം) എന്നിവർ ആശുപതിയിൽ ഉണ്ട്.
ഫോക്കസിന്റെ പ്രവർത്തകരും എത്തിയിട്ടുണ്ട്.
മലയാള ഭാഷയെന്ന ഒറ്റച്ചരടിലാണ് അതിരുകളില്ലാത്ത ബ്ലോഗ് ലോകത്ത് നാം കൊരുക്കപ്പെട്ടിരിക്കുന്നത്.മലയാളിയുടെ അടിസ്ഥാന സ്വഭാവം കൈവിടാതെ ഈ മേഖലയിലും നാം പരസ്പരം ചെളിവാരിയെറിയുന്നു. ജോനവന് സ്വന്തം ജീവിതം കൊണ്ട് ഇതിന്റെ നിരര്‍ത്ഥകത നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുന്നു.ഇനിയും പഠി ക്കാത്തവര്‍ക്ക് പഠിക്കാനും,പഠിച്ചവര്‍ക്ക് പകര്‍ത്താനും.....
അതേ, സത്യം തന്നെ !
ശ്രീ.രഘുനാഥന്,ബിന്ദു കെ.പി,കുമാരന്,ലേഖ ഇതുവഴിയെത്തിയതിനും സങ്കടങ്ങള്‍ പങ്കുവച്ചതിനും... നന്ദി
പ്രദീപ് മാഷെ,
വാക്കുകളില്ല പറയാൻ, എല്ലാം മാഷ് പറഞ്ഞുകഴിഞ്ഞു
ജ്യോനവന് ആദരാഞ്ജലികൾ
ഈ വീടിന്റെ ചിത്രം... :(
Kollam thudarnnu ezhuthuka
Nandi
Dickson j david
Post a Comment