സാക്ഷിയായവര്‍...

blog counter

Sunday, 30 August, 2009

ഓര്‍മച്ചിരാതുകള്‍


ഓര്‍മയിലെ ഓണത്തിന്

കാച്ചെണ്ണമണമുള്ള

അമ്മയുടെ മുഖമാണ്,

തൂശനിലയിലെ

കുത്തരിയുടെ രുചിയാണ്,

വര്‍ഷത്തിലൊരിക്കലുള്ള

വയറിന്റെ നിറവാണ്,

പുത്തനുടുപ്പിന്റെ മണമാണ്,

പൂക്കളമിട്ട കൈയിലെ

പാരിജാതത്തിന്റെ,

കാശിത്തുംബയുടെ,

നങ്ങ്യാര്‍വട്ടത്തിന്റെ കുളിരാണ്,

തിരുവാതിരപ്പാട്ടിന്റെ ഈണമാണ്,

കാല്‍പ്പന്തിന്റെ,കിളിത്തട്ടിന്റെ-

കരുത്താണ്,

വഞ്ചിപ്പാട്ടിന്റെ ഒരുമയാണ്,

ഇന്നോണമുണ്ട്,

റെഡിമെയിഡ് ഊണുണ്ട്,

ഉത്സവമുണ്ട്,

ടിവിയില്‍ മേളമുണ്ട്,

കുഞ്ഞുമോള്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍

ഒരോണമില്ല.


3 comments:

താരകൻ said...

ഓണ നിലാവു പോലെ സുന്ദരം..കവിതയും ചിത്രവും..ഓണാശംസകൾ

വയനാടന്‍ said...

ഓർമ്മകളിലെ ഓണത്തിന്റെ വാർഷികമാഘോഷിക്കാനെങ്കിലും നമുക്കീ ഓണവും കൊണ്ടാടാം
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

me.rajanisabu said...

kavitha anno photo anno kuduthal nannayathenu parayan pattunilla..randum nannayittundu...