സാക്ഷിയായവര്‍...

blog counter

Monday, 24 August, 2009

പ്രകൃതിവിരുദ്ധം


കാലത്തെഴുന്നേറ്റ്
യന്ത്രചക്രങ്ങളില്‍
മേനിയഴകിനു കൂടിയാട്ടം ;
കാലില്‍ യഥാര്‍ഥ തുകലിന്റെ
ഭാരരഹിത മൃദുസ്പര്‍ശം.
ലാഭപ്പെരുക്കങ്ങളുടെ മരക്കച്ചവടം,
സില്‍ക്കുജൂബയില്‍-
ചന്ദനസുഗന്ധമുള്ള പെര്‍ഫ്യും,
ശീതീകരിച്ച സ്യുട്ടില്‍ നിന്നും
മൊബൈലില്‍ സല്ലപിച്ച് ആഡംഭരക്കാറിലേക്ക് .
പ്രകൃതിയോട് ഇണങ്ങിമാത്രം ജീവിച്ച പത്രോസ്
പവിത്രനും,പരമുവും ഇരുട്ടുമുറിയില്‍
സ്നേഹം പരസ്പരം പങ്കുവച്ചതറിഞ്ഞു
പൊട്ടിത്തെറിച്ചു "പ്രകൃതിവിരുദ്ധര്‍"3 comments:

ഉറുമ്പ്‌ /ANT said...

if u dont mind please send your number to antonyboban@gmail.com

ഹാരിസ്‌ എടവന said...

കവിതകളൊക്കെ നന്നായിരിക്കുന്നു.
വ്യത്യസ്ഥത അനുഭവപ്പെടുന്നു.
ചിലതൊക്കെ വേദനിപ്പിക്കുന്നു.
ഇമേജുകള്‍ ചിലപ്പോള്‍
കവിതകളേക്കളധികം
സംവദിക്കുന്നു.
ഭാവുകങ്ങള്‍

കുമാരന്‍ | kumaran said...

:)