ആദ്യമായ് കണ്ടനാള്‍
ഔപചാരികതയുടെ പേരില്‍
കൈപിടിച്ചു കുലുക്കിപ്പറഞ്ഞു
ഹായ്.....
ഔപചാരികതയുടെ പേരില്‍
കൈപിടിച്ചു കുലുക്കിപ്പറഞ്ഞു
ഹായ്.....
വീണ്ടും കണ്ടപ്പോള്‍
പരിചയഭാവത്തില്‍
ചിരിച്ചു,
പരിചയം കൊണ്ടടുത്തപ്പോള്‍
കണ്ടുമുട്ടാനെന്തു വൈകിയെന്നായി,
വാക്കുകളില്‍ ആര്‍ദ്രത,
മിഴികളില്‍ ലാസ്യം,
ലോകത്തിന്റെ സൌന്ദര്യം-
അവളുടെ മിഴിചെപ്പിനുള്ളില്‍.
വേര്‍പിരിയാന്‍ ആകാത്ത വിധം
അടുത്തറിഞ്ഞപ്പോള്‍ ,
തീന്മേശയില്‍,കുരുങ്ങിക്കിടന്ന-
മിഴികള്‍ക്കടിയില്‍
ഉരുകിപ്പരന്ന ഐസ്ക്രീം
ദൈര്‍ഘ്യമില്ലാത്ത നിമിഷങ്ങള്‍,
ഭ്രാന്തമാകുന്ന ഒറ്റപ്പെടലുകള്‍ .
ഒടുവില്‍-
അവരിരുവരും
പുല്‍ക്കൊടിയും,മഞ്ഞു തുള്ളിയും പോലെ,
മഴവില്‍ശോഭയില്‍ ജ്വലിച്ച്..
കാര്‍മേഘമായിപ്പറന്ന്,
പരിചയഭാവത്തില്‍
ചിരിച്ചു,
പരിചയം കൊണ്ടടുത്തപ്പോള്‍
കണ്ടുമുട്ടാനെന്തു വൈകിയെന്നായി,
വാക്കുകളില്‍ ആര്‍ദ്രത,
മിഴികളില്‍ ലാസ്യം,
ലോകത്തിന്റെ സൌന്ദര്യം-
അവളുടെ മിഴിചെപ്പിനുള്ളില്‍.
വേര്‍പിരിയാന്‍ ആകാത്ത വിധം
അടുത്തറിഞ്ഞപ്പോള്‍ ,
തീന്മേശയില്‍,കുരുങ്ങിക്കിടന്ന-
മിഴികള്‍ക്കടിയില്‍
ഉരുകിപ്പരന്ന ഐസ്ക്രീം
ദൈര്‍ഘ്യമില്ലാത്ത നിമിഷങ്ങള്‍,
ഭ്രാന്തമാകുന്ന ഒറ്റപ്പെടലുകള്‍ .
ഒടുവില്‍-
അവരിരുവരും
പുല്‍ക്കൊടിയും,മഞ്ഞു തുള്ളിയും പോലെ,
മഴവില്‍ശോഭയില്‍ ജ്വലിച്ച്..
കാര്‍മേഘമായിപ്പറന്ന്,
കൊടുങ്കാറ്റായ് അലഞ്ഞ്,
പെരുമഴയായി പെയ്തിറങ്ങി ,
നീര്‍ച്ചോലയായി ഒഴുകുമ്പോള്‍ -
മുഷിഞ്ഞ വാക്കുകള്‍,
ഇസ്ത്തിരിയിട്ടു മിനുക്കിയ ജീവിതം
"ഇണക്ക മുള്ളിടത്തെ പിണക്കമുള്ളൂ"-
യെന്നാശ്വാസവാക്കുകള്‍...
കണ്ടുമടുത്തപ്പോള്‍
അസ്വസ്ഥതയുടെ മുള്ളുകള്‍,
പകപഴുപ്പിച്ച പുണ്ണുകള്‍ .
പരിചയം കൊണ്ടുവെറുത്ത്,
കുടുംബക്കോടതി വരാന്തയില്‍
നിന്നിറങ്ങുമ്പോള്‍,
ലാഘവത്തോടെ പറഞ്ഞു
"ബൈ..."
ഹായ്ക്കും ..ബൈ ക്കും ഇടയിലെ
രസതന്ത്ര വ്യതിയാനങ്ങളെക്കുറിച്ച്
ഗവേഷണത്തിലാണിന്നയാള്‍.
3 comments:
kaduppam Jeevitham
vayichu
ആദ്യം പ്രണയമെന്ന കലയെ സ്നേഹിക്കൂ , നല്ലൊരു കലാകാരനാകൂ എങ്കില്‍ നിങ്ങള്‍ നല്ലൊരു കവിയാകും
നല്ല കാമുകന്‍ കവിയും , നല്ല കവി കാമുകനും ആണ്.
one more thing what is the use of more pictures
Post a Comment