സാക്ഷിയായവര്‍...

blog counter

Tuesday, 14 July, 2009

ദള മര്‍മ്മരം


ദള മര്‍മ്മരം

അന്ചി തളുള്ള ഒരുചുവന്ന പൂവ് ,
നിറയെ മുള്ളുകളുള്ള ചെടിയില്‍
വെയിലേറ്റു വാടാതെ, മഴയേറ്റു കുതിരാതെ,
ആരും കൊതിക്കുന്ന, അഴകുള്ള,
ഓമനത്തമുള്ള ഒരു ചുവന്ന പൂവ് .


ആകാശത്തിന്‍റെ അങ്ങേ ച്ചരുവിലെക്ക്
സമാന്തരമായി ചൂളം കുത്തിപ്പോകുന്ന
റെയില്‍പ്പാലങ്ങള്‍ക്കിടയില്‍
മനം പുരട്ടുന്ന ഇരുമ്പുഗന്ധത്തില്‍,
പാഴ് ജന്മം പോലെ,
കരുത്ത്‌ ഇരുന്ടുപോയ
കരിങ്കല്‍ ചില്ലുകള്‍ക്കിടയില്‍
ഒരു ചുവന്ന ദളം .

മാനം മുട്ടെ അടുക്കിവച്ച തീപ്പെട്ടി ക്കൂടിനുള്ളില്‍,
ശീതീകരിച്ച യു‌ടീ കൊളോണ്‍ മണമുള്ള,
വെള്ളയില്‍ നീലപ്പൂക്കളുള്ള കിടക്കവിരിയില്‍ ,
പൊട്ടിയ വളകള്‍ക്കും ,
അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളികള്‍ക്കുമൊപ്പം
ചതഞ്ഞു കിടപ്പുണ്ട് ഒരു ചുവന്ന ദളം.
അച്ചിട്ടുവാര്‍ത്ത പഠനക്കളരിയില്‍,
പാഴ്പ്പുസ്തകം തിന്നുവിളഞ്ഞ കുഞ്ഞാടുകള്‍
ജീവിതകാലം ഗണിച്ചും,ഗുണിച്ചും,
ഉത്തരമില്ലാത്ത ചോദ്യക്കയങ്ങളില്‍
മുങ്ങിക്കുടിച്ചുവീര്‍ത്തു യരങ്ങള്‍താണ്ടാതെ,
ദിക്കുകള്‍തെറ്റി ക്കറങ്ങിത്തിരിയുന്ന-
പങ്കയ്ക്ക് താഴെ, ഒരു ചുവന്ന ദളം


ബുല്‍ടോസാറിന്റെ ഗര്‍ജ്ജനം,
യന്ത്ര ക്കൈകള്‍ക്കുള്ളില്‍ -
കുഴിഞ്ഞുത്താന്ന കുന്നുകള്‍,
കടപുഴകിയ ദേവതാരു,
ഇരിപ്പൂ നിലങ്ങളില്‍വിരിഞ്ഞിറങ്ങിയ
ഇഷ്ടികക്കുഞ്ഞുങ്ങള്‍
പുഴകളില്‍ മണല്‍ച്ചാകര,

വരണ്ടുണങ്ങിയ നിളാനദിക്കരെ
ആരോ ചവിട്ടി മെതിച്ചുപോയ,
ഒരു ചുവന്ന ദളം

2 comments:

kuzhi madiyan said...

mashae...kollam...sajeeevavum,sakriyavumaya
oru punarjenmathilekku swagatham....
kooduthal kooduthal digitalakuka...

കുളക്കട പ്രദീപ്കുമാര്‍ said...

നന്ദി, ഉള്ളറിഞ്ഞതിന്, നല്ല വാക്കുകള്‍ക്ക്‌ ...വീണ്ടും വരിക..