
ഇത്തിരിപോന്ന മണ്ണിരക്കുള്ളില്‍
ഒളിപ്പിച്ച കൂര്‍ത്ത ഇരുംബുകൊളുത്ത്
വരുതിക്കും വക്രതയ്ക്കുമിടയില്‍
കൊതിപ്പിചുകൊണ്ടിളകിയാടുന്നു,
കല്ല്റയൊരുക്കാന്‍ ആറടി മണ്ണ്,
തലചായ്ച്ചുരങ്ങാന്‍ മണിമാളിക
നഗരത്തിരക്കില്‍ ഊഴം കാത്ത്
പുകയും തുപ്പിക്കിടക്കാനൊരു ശകടം,
ഇണപിരിയത്തൊരു തുണ,
നുണപറഞ്ഞൊഴിവാക്കാന്‍ കൂട്ടുകാര്‍,
മനസ്സില്‍ നുരഞ്ഞിറങ്ങുന്ന മോഹവിഞ്ഞ്
ഗ്ലാസ്സിലൊറ്റിച്ച്, മധുരച്ചിരിവിരിച്ച്
വാതിലില്‍ മുട്ടിവിലിക്കുകയണയാള്‍…
വറുതിക്കും വക്രതയ്ക്കുമിടയില്‍
മോഹമുള്ളില്‍ തറഞ്ഞുകിടക്കുകയാണു ഞാന്‍…….
താഴെ കൊലച്ചിരി,കലംബല്‍ ,
നിറുത്താത്ത കരച്ചില്‍ ,ദൈന്യതയാര്‍ന്ന മിഴികള്‍,
തേന്‍ പുരട്ടിയവാക്കുകള്‍ ,
വിണ്ടുകീറിയ ചുണ്ടുകള്‍ ,
ഇലകൊഴിഞ്ഞ മഴക്കാടിനുള്ളില്‍ കാര്‍
കൂരിരുട്ടിലെരിയുകയാണു ഞാന്‍.
No comments:
Post a Comment