ഞാന്‍ നിന്റെ കണ്ണുകളിലേക്കു നോക്കി
നേര്‍ക്കാഴ്ച്ചകളുടെ ദുരിതം അവയില്‍
പീളകെട്ടിയിരുന്നു.
യാഥാര്‍ത്ഥ്യങ്ങളുടെ മഞ്ഞപ്പും
നിസ്സഹായതയുടെ നിഴലാട്ടവും
നിരാശയുടെ നിര്‍വ്വികാരതയും കണ്ടു
ഉണങ്ങി വരണ്ട്കണ്ണീര്‍ച്ചാലുകള്‍
നിത്യദു:ഖത്തിന്റെ കഥ എന്നോടു പറഞ്ഞു.

ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.
ഞാന്‍ നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലേക്കു നോക്കി
വീര്‍പ്പുമുട്ടുന്ന സത്യങ്ങള്‍ വിതുംബുന്നതും
ഹൃദയഭേദകമായ ഒരു നിലവിളി
അവയില്‍ കുരുങ്ങിക്കിടക്കുന്നതും കണ്ടു
ഞാന്‍ നിന്റെ കൈകളിലേക്കു നോക്കി
കാലം അടിച്ചേല്‍പ്പിച്ച അടിമത്വം
അവളുടെ കരിവളകള്‍ക്കൊപ്പം
വിലങ്ങായിക്കിടന്നു;
ഒരു ചിത്രകാരിയുടേതിനു സമാനമായ
നീണ്ടുമെലിഞ്ഞ വിരലുകളില്‍
രക്തംകരിനീലിച്ചുപടര്‍ന്നു.
ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.
ഞാന്‍ നിന്റെ നഗ്നമായ മാറിലേക്കു നോക്കി,
ഇളമ്പൈതലിന്റെ ദംശനത്തിനായി
അവ ത്രസിക്കുന്നതും
സ്നേഹപീയൂഷം തുളുംബുന്നതും കണ്ടു.
ഞാന്‍ നിന്റെ പാദങ്ങളിലേക്കു നോക്കി,
പതനങ്ങളുടെ ചെളിക്കുണ്ടില്‍ നിന്നും
വിജയങ്ങളിലേക്ക് നടന്നുകയറാനുള്ള
പ്രവേഗം അവയില്‍ കണ്ടു;
പരാശ്രയത്തിന്റെ ചങ്ങലക്കെട്ടുകള്‍
മുറുകുമ്പോഴും,ചുവടുകള്‍
പിഴയ്ക്കാതെ നടന്നുകയറുന്ന
സുദ്രിഡമായ പദചലനങ്ങള്‍.

1 comment:
kavithakal ugran... Iniyum Ezhuthu...
Post a Comment