നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍ ?
വഴിപിരിയും നേരത്തഴലുരുകി ,
വഴിപിരിയും നേരത്തഴലുരുകി ,
മിഴിയറിയാതൊഴുകി,ഉള്ളം നിറയുമ്പോള്‍
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
നീതിയ്ക്കായ് കുരുതി കൊടുക്കും
നിണമൊഴുകും തെരുവില്‍
നീതിക്കായ് കേണുവിളിക്കും
നിന്ദിതരുടെ തെരുവില്‍
ന്യായത്തിന്‍ പൊരുളുകള്‍ തേടും
പീഡിതരുടെ അരികില്‍
ഖഡ്ഗവുമായ് പാഞ്ഞുനടക്കും
കാട്ടാളക്കുട്ടത്തില്‍
സ്വാന്തനമായൊരു പാഴ്‌വാക്കാ-
വുകയാണെന്നറിയുകയാണെന്നുള്ളം;
നീറുന്ന മുറിവുകളാല്‍ ഞാന്‍
നിണമൊഴുകും തെരുവില്‍
കാരുണ്യക്കരതേടുമ്പോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?
നാടു നന്നാക്കനിറങ്ങി
കാടിന്റെ മുടികൊഴിച്ചും,
നനവുള്ളേടംകുഴിച്ചും
നേട്ടങ്ങള്‍ കൂട്ടിക്കിഴിച്ചും
പലവര്‍ണ്ണക്കൊടികളുടെ
തണലുംചൂടിനീളുന്ന
ജനവേതാളജല്‍പനങ്ങള്‍-
ക്കിരയാകുംബോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?
മൌനശാട്ട്യങ്ങള്‍ മനസ്സിറക്കി-
വച്ചേകാന്തമധുരം നുണയുന്നെന്നെ
വേണ്ടാത്ത ചോദ്യം കൊണ്ടു തൊട്ടുണര്‍ത്തി
കിട്ടുന്ന ഉത്തരം നീട്ടുന്ന വാക്കിന്റെ ഉള്ളറിയാതെ
പൊള്ളുന്ന വാക്കെന്നു ചൊല്ലുന്ന
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
നീതിയ്ക്കായ് കുരുതി കൊടുക്കും
നിണമൊഴുകും തെരുവില്‍
നീതിക്കായ് കേണുവിളിക്കും
നിന്ദിതരുടെ തെരുവില്‍
ന്യായത്തിന്‍ പൊരുളുകള്‍ തേടും
പീഡിതരുടെ അരികില്‍
ഖഡ്ഗവുമായ് പാഞ്ഞുനടക്കും
കാട്ടാളക്കുട്ടത്തില്‍
സ്വാന്തനമായൊരു പാഴ്‌വാക്കാ-
വുകയാണെന്നറിയുകയാണെന്നുള്ളം;
നീറുന്ന മുറിവുകളാല്‍ ഞാന്‍
നിണമൊഴുകും തെരുവില്‍
കാരുണ്യക്കരതേടുമ്പോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?
നാടു നന്നാക്കനിറങ്ങി
കാടിന്റെ മുടികൊഴിച്ചും,
നനവുള്ളേടംകുഴിച്ചും
നേട്ടങ്ങള്‍ കൂട്ടിക്കിഴിച്ചും
പലവര്‍ണ്ണക്കൊടികളുടെ
തണലുംചൂടിനീളുന്ന
ജനവേതാളജല്‍പനങ്ങള്‍-
ക്കിരയാകുംബോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?
മൌനശാട്ട്യങ്ങള്‍ മനസ്സിറക്കി-
വച്ചേകാന്തമധുരം നുണയുന്നെന്നെ
വേണ്ടാത്ത ചോദ്യം കൊണ്ടു തൊട്ടുണര്‍ത്തി
കിട്ടുന്ന ഉത്തരം നീട്ടുന്ന വാക്കിന്റെ ഉള്ളറിയാതെ
പൊള്ളുന്ന വാക്കെന്നു ചൊല്ലുന്ന
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
3 comments:
കിട്ടുന്ന ഉത്തരം നീട്ടുന്ന വാക്കിന്റെ ഉള്ളറിയാതെ
പൊള്ളുന്ന വാക്കെന്നു ചൊല്ലുന്ന
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
Chilappol maunavum vachalamalle...!
Manoharam, Ashamsakal...!!
നന്ദി, ഉള്ളറിഞ്ഞതിന്, നല്ല വാക്കുകള്‍ക്ക് ...വീണ്ടും വരിക.വാക്കുകളാല്‍ പരിചയം തുടരാം.
nanyittundu maashe...
ithokke ezhuthan evidenu samayam?
Post a Comment