സാക്ഷിയായവര്‍...

blog counter

Sunday 26 July, 2009

തെരുവുകാഴ്ച




മെല്ലെത്തിരിഞ്ഞൊന്നു നോക്കവേകണ്ടു
പിഞ്ഞിപ്പറിഞ്ഞൊരു കുപ്പായവും,
പറിപ്പറക്കുന്നചെമ്പന്‍ മുടിയും,
വേദന ചാലിട്ടൊഴുകിയ കണ്ണുമായ്‌,
പാവമാബാലിക ഏകയായ്‌ നില്ക്കുന്നു .

എവിടെയോ കണ്ടതീ മാലാഖമുത്തിനെ..
ഓര്‍മ്മയിലാകെ പതുക്കെ തിരഞ്ഞുഞാന്‍
ഇന്നലെ പാതയോരത്തങ്ങനാഥമായ്‌
കണ്ടൊരാ ‌കുഞ്ഞിനും കണ്ടൂ, ഇതേ മുഖം
അത്ഭുതമെന്നേ പറയേണ്ടു,ഞെട്ടിഞാന്‍
എന്‍ കുഞ്ഞുവാവയ്ക്കുമുണ്ടിന്നിതേ മുഖം

ചിത്രങ്ങളേറെ അവ്യക്തമായിന്നെന്റെ
ചിന്തകള്‍ക്കുള്ളില്‍ കടന്നലിരംബവേ,
ഏറെ പരിലാളനങ്ങളില്‍ എന്‍ മകള്‍
കൊഞ്ചിക്കുഴയുന്നദൃശ്യവും കണ്ടു ഞാന്‍ .


പിന്‍ നിഴല്‍ പോലെ ,കണ്ടവര്‍ തെരുവിലെ
ഹോട്ടെലിന്‍ പിന്നില്‍ ചാവാലി നായ്ക്കൊപ്പം .
ഒരു തേങ്ങലാലെന്റെ ചിന്ത മുറിഞ്ഞുപോയ്‌
മിഴികളില്‍ കണ്ണുനീര്‍ തുള്ളിവാര്‍ന്നോ ?
ഏറ്റവും ദൈന്യത പേറുമാ കുഞ്ഞിന്റെ
നീട്ടിപ്പിടിച്ചൊരാ കൊച്ചു കൈവെള്ളയില്‍
ചില്ലറ നാണയത്തുട്ടുകള്‍ വച്ചു ഞാന്‍ .

വിളറിയ കണ്ണിലായ്‌ ദീപം തെളിഞ്ഞുവോ ?
ചുണ്ടുകള്‍ നന്ദിയെന്നോതാന്‍ തുനിഞ്ഞുവോ ?
വിളറിയ കുഞ്ഞുമുഖത്തൊരു ദിവ്യമാം
ചേതന കണ്ടിന്നു ദുഖിതനായി ഞാന്‍


6 comments:

Unknown said...

nanayittundu....
inniyum ezhuthukka..

Unknown said...

Nanayittundu mashe...

Rajesh Odayanchal said...
This comment has been removed by the author.
Rajesh Odayanchal said...

http://www.google.com/buzz/rajeshodayanchal/ArjChLkmhXX/%E0%B4%AC-%E0%B4%A6-%E0%B4%A7-%E0%B4%9C-%E0%B4%B5-%E0%B4%8E%E0%B4%A8-%E0%B4%A8-%E0%B4%AA-%E0%B4%B8-%E0%B4%B1

Rajesh Odayanchal said...

വളരേ നന്നായിട്ടുണ്ട്‌.. ഏറെ ഇഷ്ടപ്പെട്ടൊരു കവിത, ഞാനിതൊന്ന് അനുവാദത്തോടെ ഒന്നു ബസ്സിലിട്ടോട്ടേ! ബസ്സിന്റെ ലിങ്കാണു മുകളില്‍ :)

കുളക്കടക്കാലം said...

രാജേഷ്,
നന്ദി.വായനയ്ക്ക് താങ്കള്‍ക്ക് കവിതകള്‍ പങ്കുവയ്ക്കാം.ബ്ലോഗില്‍ പ്രസിദ്ധീകരിചതോടെ ഇതൊരു പൊതുസ്വത്തായിമാറിക്കഴിഞ്ഞു.വല്ലപ്പൊഴും ഇതുവഴി വരിക, വരവറിയിക്കുക